Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : TINI TOM

ടിനി ടോമിന് ആശ്വാസം; അൻസിബയുടെ പരാതിയിൽ മുൻകൂർ ജാമ്യം

അ​ന്‍​സി​ബ ഹ​സ​ന്‍റെ പ​രാ​തി​യി​ല്‍ ന​ട​ന്‍ ടി​നി ടോ​മി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം. എ​റ​ണാ​കു​ളം സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ക​ര്‍​ശ​ന ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ കോ​ട​തി നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്നാ​ണ് ക​ട​വ​ന്ത്ര പോ​ലീ​സ് ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ത്ത​ത്.

സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ല്‍, ലൈം​ഗി​ക​ച്ചു​വ​യു​ള്ള പ​രാ​മ​ര്‍​ശ​ങ്ങ​ള്‍, മ​തം പ​റ​ഞ്ഞ് അ​ധി​ക്ഷേ​പി​ക്ക​ല്‍, ഗൂ​ഢാ​ലോ​ച​ന ഉ​ള്‍​പ്പെ​ടെ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് ടി​നി ടോ​മി​നെ​തി​രെ കേ​സ് എ​ടു​ത്ത​ത്.

അ​മ്മ സം​ഘ​ട​ന​യു​ടെ മീ​റ്റിം​ഗു​ക​ളി​ലും റി​ഹേ​ഴ്‌​സ​ല്‍ ക്യാ​മ്പു​ക​ളി​ലും​വ​ച്ച് ടി​നി ടോം ​ത​നി​ക്കെ​തി​രെ അ​ശ്ലീ​ല പ​രാ​മ​ര്‍​ശ​ങ്ങ​ളും ലൈം​ഗി​ക​ച്ചു​വ​യു​ള്ള അ​ധി​ക്ഷേ​പ​ങ്ങ​ളും ന​ട​ത്തി​യെ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

"ജി​ഹാ​ദി' എ​ന്നും "മ​ത​തീ​വ്ര​വാ​ദി' എ​ന്നും ന​ടി​യെ വി​ളി​ച്ച് ആ​ക്ഷേ​പി​ച്ച​താ​യും ന​ട​ന്‍റെ ഡ്രൈ​വ​റെ മ​തം മാ​റ്റാ​ന്‍ അ​ന്‍​സി​ബ ശ്ര​മി​ച്ചു​വെ​ന്ന ത​ര​ത്തി​ല്‍ വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​താ​യും പ​രാ​തി​യി​ലു​ണ്ട്.

നേ​ര​ത്തെ കേ​സി​ല്‍ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി​യ ക​ട​വ​ന്ത്ര പോ​ലീ​സ് പ​രാ​തി കേ​ട്ടു​കേ​ള്‍​വി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണെ​ന്നും പ​രാ​തി​യി​ല്‍ ക​ഴ​മ്പി​ല്ലാ​ത്ത​തി​നാ​ല്‍ കേ​സ് എ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്നും കാ​ണി​ച്ച് കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്നു.

ഇ​ത് പൂ​ര്‍​ണ​മാ​യും ത​ള്ളി​ക്കൊ​ണ്ടാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. ന​ടി നീ​ന കു​റു​പ്പ് അ​ട​ക്ക​മു​ള്ള സാ​ക്ഷി​ക​ള്‍ ടി​നി ടോം ​അ​ധി​ക്ഷേ​പി​ച്ച​താ​യി കൃ​ത്യ​മാ​യി മൊ​ഴി ന​ല്‍​കി​യി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് എ​ഫ്‌​ഐ​ആ​ര്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ വൈ​കി​യ​തെ​ന്ന് കോ​ട​തി ചോ​ദി​ച്ചി​രു​ന്നു.

Movies

ല​ക്ഷ്മി​പ്രി​യെ സം​ര​ക്ഷി​ക്കാ​ൻ ശ്വേ​ത​യും ആ ​പ്ര​മു​ഖ ന​ട​നു​മു​ണ്ട്, ടി​നി വെ​റും ടൂ​ൾ: അ​ൻ​സി​ബ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​യു​ന്നു

അ​ൻ​സി​ബ ഹ​സ​ൻ ടി​നി ടോ​മി​നും ല​ക്ഷ്മി​പ്രി​യ​യ്ക്കും എ​തി​രെ ന​ൽ​കി​യ പ​രാ​തി​ക​ളി​ൽ പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര വീ​ഴ്ച​ക​ളെ​ക്കു​റി​ച്ച് തു​റ​ന്നു​പ​റ​ഞ്ഞ് അ​ൻ​സി​ബ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ഡ്വ. ഫി​ർ​ദോ​സ്.

അ​ൻ​സി​ബ​യു​ടെ പ​രാ​തി​ക​ൾ ആ​ദ്യം ത​ള്ളി​ക്ക​ള​യാ​നാ​ണ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​മി​ച്ച​തെ​ന്നും എ​ന്നാ​ൽ ശ​ക്ത​മാ​യ നി​യ​മ​പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ ടി​നി ടോ​മി​നെ​തി​രെ എ​ഫ്ഐ​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ല​ക്ഷ്മി​പ്രി​യ​യ്ക്കൊ​പ്പം ശ്വേ​ത മേ​നോ​നും മ​റ്റൊ​രു പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​വാ​യ സി​നി​മ ന​ട​ൻ കൂ​ടി​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഒ​രു ഓ​ൺ​ലൈ​ൻ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

‘‘ന​ട​ൻ ടി​നി ടോ​മി​നെ​തി​രെ അ​ൻ​സി​ബ ഹ​സ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ് എ​ടു​ക്കാ​ൻ ഇ​പ്പോ​ൾ കോ​ട​തി നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. യ​ഥാ​ർ​ഥ​ത്തി​ൽ ടി​നി ടോ​മി​നെ​തി​രാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ അ​ൻ​സി​ബ ന​ൽ​കി​യ കേ​സ് പോ​ലീ​സ് ക​ഴ​മ്പി​ല്ല എ​ന്നു​പ​റ​ഞ്ഞ് ത​ള്ളി​ക്ക​ള​ഞ്ഞ​താ​യി​രു​ന്നു. 

അ​ൻ​സി​ബ​യെ​യും ടി​നി ടോ​മി​നെ​യും മ​റ്റു പ​ല​രെ​യും വി​ളി​ച്ച് മൊ​ഴി എ​ടു​ത്തി​രു​ന്നു. എ​ന്നി​ട്ടും ഒ​രു എ​ഫ് ഐ ​ആ​ർ പോ​ലും റ​ജി​സ്റ്റ​ർ ചെ​യ്യാ​തെ കേ​സ് ത​ള്ളി​ക്ക​ള​യു​ക​യാ​യി​രു​ന്നു. 

അ​ന്വേ​ഷി​ക്കു​ക പോ​ലും ചെ​യ്യാ​തെ എ​ങ്ങ​നെ​യാ​ണ് ക​ഴ​മ്പി​ല്ല എ​ന്ന് മ​ന​സ്സി​ലാ​കു​ന്ന​ത്.  അ​തി​നു​ശേ​ഷ​മാ​ണ് ഞ​ങ്ങ​ൾ  കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഇ​പ്പോ​ൾ കേ​സി​ൽ എ​ഫ്.​ഐ.​ആ​ർ റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്. ക​ട​വ​ന്ത്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ലാ​ണ് ഇ​നി എ​ഫ്.​ഐ.​ആ​ർ ഇ​ടേ​ണ്ട​ത്. അ​വി​ടെ​യാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ.  

യൂ​ട്യൂ​ബി​ലും ഇ​ൻ​സ്റ്റാ​ഗ്രാ​മി​ലും അ​നാ​വ​ശ്യ​വും മോ​ശ​വു​മാ​യ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​തി​നെ​തി​രെ​യും ല​ക്ഷ്മി​പ്രി​യ​യ്ക്ക് എ​തി​രെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. 

അ​ൻ​സി​ബ​യു​ടെ പ​രാ​തി​ക്ക് മ​റു​പ​ടി​യാ​യി ക​മ്മി​ഷ​ണ​ർ ഇ​പ്പോ​ൾ ഒ​രു അ​റി​യി​പ്പ് ത​ന്നി​ട്ടു​ണ്ട്. അ​താ​യ​ത്, എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ എ.​സി.​പി​ക്ക് ഈ ​പ​രാ​തി ഫോ​ർ​വേ​ഡ് ചെ​യ്തി​ട്ടു​ണ്ട് എ​ന്ന്. 

മു​ൻ​പ് പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ലാ​യി​രു​ന്ന അ​ന്വേ​ഷ​ണം അ​വി​ടു​ന്ന് മാ​റ്റി ഇ​പ്പോ​ൾ എ.​സി.​പി​ക്ക് കൈ​മാ​റി​യി​രി​ക്കു​ക​യാ​ണ്. അ​തി​ന്‍റെ മെ​യി​ൽ കോ​പ്പി ഞ​ങ്ങ​ൾ​ക്ക് ല​ഭി​ച്ചി​ട്ടു​ണ്ട്. ​ഞ​ങ്ങ​ൾ പ​രാ​തി കൊ​ടു​ത്തി​ട്ടും അ​വ​ർ ആ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്യു​ക​യാ​ണു​ണ്ടാ​യ​ത്. ഇ​പ്പോ​ൾ പാ​ലാ​രി​വ​ട്ടം സ്റ്റേ​ഷ​നി​ൽ നി​ന്നും മാ​റ്റി എ​റ​ണാ​കു​ളം എ.​സി.​പി​യു​ടെ പ​രി​ധി​യി​ലേ​ക്ക് അ​ത് വ​ന്നി​ട്ടു​ണ്ട്. ഇ​നി​യി​പ്പോ​ൾ അ​വി​ടെ​യാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ. അ​വ​ർ കേ​സ് എ​ടു​ക്കു​മോ ഇ​ല്ല​യോ എ​ന്ന് ക​ണ്ട​റി​യ​ണം. 

ല​ക്ഷ്മി​പ്രി​യ​യ്ക്കും വ​നി​താ എ​സ് ഐ​ക്കും എ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ൽ ശ​നി​യാ​ഴ്ച​ത്തേ​ക്ക് അ​ൻ​സി​ബ​യു​ടെ സ്റ്റേ​റ്റ്മെ​ന്റ് എ​ടു​ക്കാ​ൻ വ​ച്ചി​രി​ക്കു​ക​യാ​ണ്. നേ​രി​ട്ട് ഹാ​ജ​രാ​കാ​ൻ കോ​ട​തി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. വ​ള​രെ പോ​സി​റ്റീ​വാ​യ ഒ​രു സ​മീ​പ​ന​മാ​ണ് കോ​ട​തി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള​ത്.

എ​ന്തി​രു​ന്നാ​ലും അ​തി​ലൊ​രു പ​ബ്ലി​ക് സ​ർ​വ​ന്‍റ് (പോ​ലീ​സു​കാ​രി) കൂ​ടി പ്ര​തി​യാ​യി​ട്ടു​ള്ള​തു​കൊ​ണ്ട്, അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രി​ക്കാം കോ​ട​തി കൃ​ത്യ​ത . എ​ന്താ​ണ് പ്രൊ​സീ​ഡിം​ഗ്സ് വ​രു​ന്ന​ത് എ​ന്ന് കാ​ണാ​ൻ ഞ​ങ്ങ​ൾ കാ​ത്തി​രി​ക്കു​ക​യാ​ണ്.

അ​ൻ​സി​ബ ന​ൽ​കു​ന്ന പ​രാ​തി​ക​ളൊ​ക്കെ പോ​ലീ​സ് ത​ള്ളി​ക്ക​ള​യു​ന്ന​തി​നു പി​ന്നി​ൽ വ്യ​ക്ത​മാ​യ ഒ​രു സം​ഘ​പ​രി​വാ​ർ രാ​ഷ്ട്രീ​യം ക​ളി​ക്കു​ന്നു​ണ്ട്. ടി​നി ടോം ​അ​ങ്ങ​നെ​യു​ള്ള ആ​ള​ല്ലെ​ന്ന് ന​മു​ക്ക​റി​യാം, പ​ക്ഷേ അ​യാ​ൾ ഇ​വി​ടെ​യൊ​രു ടൂ​ൾ  മാ​ത്ര​മാ​ണ്.

എ​ഫ്ഐ​ആ​ർ പോ​ലും ഇ​ടാ​ൻ അ​വ​ർ ത​യാ​റാ​കു​ന്നി​ല്ല. കാ​ര​ണം എ​ഫ്.​ഐ.​ആ​ർ ഇ​ട്ടാ​ൽ ന​മു​ക്ക് ചോ​ദ്യം ചെ​യ്യാ​ൻ പ​റ്റും. ഇ​തി​ന് പി​ന്നി​ൽ ശ്വേ​ത മേ​നോ​ൻ, രാ​ഷ്ട്രീ​യ പ്ര​മു​ഖ​നു​മാ​യ സൂ​പ്പ​ർ ന​ട​ൻ തു​ട​ങ്ങി​യ വ​ലി​യൊ​രു ടീം ​ത​ന്നെ​യു​ണ്ട്.

വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ല ര​ഹ​സ്യ​ങ്ങ​ളും പു​റ​ത്തു​വ​രും. ഇ​വ​ർ​ക്കു വേ​ണ്ടി​യാ​ണ് ഇ​വ​രൊ​ക്കെ സം​സാ​രി​ക്കു​ന്ന​ത്. ടി​നി ടോ​മും ല​ക്ഷ്മി​പ്രി​യ​യും ര​ണ്ട് രാ​ഷ്ട്രീ​യ ചേ​രി​യി​ലു​ള്ള​വ​രാ​ണ്. ല​ക്ഷ്മി​പ്രി​യ​യെ എ​ന്തി​നാ​ണ് പൊ​ലീ​സ് സം​ര​ക്ഷി​ക്കു​ന്ന​ത്? അ​തി​ന് പി​ന്നി​ൽ വ്യ​ക്ത​മാ​യ താ​ല്പ​ര്യ​ങ്ങ​ളു​ണ്ട്

പ​ല​രും വി​ചാ​രി​ക്കു​ന്ന​ത് ഇ​ത് കോ​ൺ​ഗ്ര​സി​ന്‍റെ പോ​ലീ​സാ​ണെ​ന്നോ അ​ല്ലെ​ങ്കി​ൽ ഭ​രി​ക്കു​ന്ന ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന്‍റെ പോ​ലീ​സാ​ണെ​ന്നോ ഒ​ക്കെ​യാ​ണ്. മു​ൻ​പ് പി​ണ​റാ​യി വി​ജ​യ​ൻ ഭ​രി​ച്ചി​രു​ന്ന സ​മ​യ​ത്തും എ​നി​ക്ക് നേ​രി​ട്ട് അ​നു​ഭ​വ​മു​ള്ള കാ​ര്യ​മാ​ണി​ത്. ഞാ​ൻ 'കേ​ര​ള സ്റ്റോ​റി' സി​നി​മ​ക്കെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ ക​മ്മി​ഷ​ണ​ർ ഓ​ഫി​സി​ൽ പോ​യ​പ്പോ​ൾ, അ​വി​ടെ​യി​രു​ന്ന ഒ​രു വ​നി​താ പോ​ലീ​സു​കാ​രി എ​ന്നോ​ട് ചോ​ദി​ച്ച​ത് 'ആ ​സി​നി​മ​യി​ൽ എ​ന്താ​ണ് തെ​റ്റ്, അ​ത​ല്ലേ ഇ​വി​ടെ ന​ട​ക്കു​ന്ന​ത്' എ​ന്നാ​ണ്. അ​ന്ന് ഭ​രി​ക്കു​ന്ന​ത് പി​ണ​റാ​യി​യാ​ണ്, പ​ക്ഷേ അ​തേ ഓ​ഫി​സാ​ണ് ഇ​പ്പോ​ഴും റ​ൺ ചെ​യ്യു​ന്ന​ത്. 

പാ​ലാ​രി​വ​ട്ട​ത്ത് പ​രാ​തി ന​ൽ​കി​യ സ​മ​യ​ത്ത് അ​ൻ​സി​ബ നേ​രി​ട്ട് ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ വി​ളി​ച്ച് സം​സാ​രി​ച്ചി​രു​ന്നു. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ ആ ​റീ​ൽ ഇ​റ​ങ്ങി​യ ഉ​ട​നെ​യാ​യി​രു​ന്നു അ​ത്.

യൂ​ട്യൂ​ബി​ൽ വി​ഡി​യോ അ​ടു​ത്ത ദി​വ​സം വൈ​കി​ട്ട് നാ​ല് മ​ണി​ക്ക് റി​ലീ​സ് ചെ​യ്യാ​ൻ ഷെ​ഡ്യൂ​ൾ ചെ​യ്തു വെ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ത് വ​ലി​യ ദോ​ഷം ചെ​യ്യു​മെ​ന്നും ചെ​ന്നി​ത്ത​ല​യോ​ട് അ​ൻ​സി​ബ പ​റ​ഞ്ഞു.

‘‘ഞാ​ൻ വി​ളി​ച്ച് പ​റ​യാം, എ​ഫ്.​ഐ.​ആ​ർ ഇ​ടാ​നു​ള്ള കാ​ര്യ​ങ്ങ​ൾ ചെ​യ്യാം’’​എ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പു​ന​ൽ​കി. അ​ദ്ദേ​ഹം വി​ളി​ച്ച് പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ 10 മി​നി​റ്റി​നു​ള്ളി​ൽ എ​സ്.​എ​ച്ച്.​ഒ അ​ൻ​സി​ബ​യെ തി​രി​ച്ചു​വി​ളി​ച്ച് കേ​സെ​ടു​ക്കു​ന്നു​ണ്ട് എ​ന്ന് അ​റി​യി​ക്കു​ക​യും ഒ​രു പേ​പ്പ​ർ അ​യ​ച്ചു ന​ൽ​കു​ക​യും ചെ​യ്തു.  

പ​ക്ഷേ പി​ന്നീ​ട് അ​വ​ർ ക​ളി മാ​റ്റി, ഇ​ത് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​ണ് 14 ദി​വ​സം ക​ഴി​ഞ്ഞി​ട്ടേ തീ​രു​മാ​ന​മെ​ടു​ക്കൂ എ​ന്ന് പ​റ​ഞ്ഞ് നീ​ട്ടി​ക്കൊ​ണ്ടു​പോ​യി. 

ഇ​തി​നി​ട​യി​ൽ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​സി​പി​യെ വി​ളി​ച്ച് സം​സാ​രി​ച്ചു, ന​ട​ൻ സി​ദ്ദീ​ഖ് വി​ളി​ച്ച് സം​സാ​രി​ച്ചു. ഇ​വ​രൊ​ക്കെ ഇ​ട​പെ​ട്ട​പ്പോ​ഴും പൊ​ലീ​സ്‌  പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ഒ​തു​ക്കാ​ൻ നോ​ക്കു​ക​യാ​ണ്. ​വി​സി​ബി​ൾ ആ​യ ഒ​രു ഒ​ഫ​ൻ​സ് ന​ട​ന്നി​ട്ടും പോ​ലീ​സ് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം എ​ന്ന് പ​റ​ഞ്ഞ് നീ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത് ശു​ദ്ധ​മാ​യ രാ​ഷ്ട്രീ​യ​ക്ക​ളി​യാ​ണ്. 

എ​ന്ത് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​മാ​ണ് ന​ട​ത്തേ​ണ്ട​ത്? ര​മേ​ശ് ചെ​ന്നി​ത്ത​ല​യോ മ​റ്റു​ള്ള​വ​രോ വി​ളി​ച്ച് പ​റ​ഞ്ഞി​ട്ടും കേ​സ് മു​ന്നോ​ട്ട് പോ​കാ​ത്ത​ത് പോ​ലീ​സി​ന്‍റെ രാ​ഷ്ട്രീ​യ മ​നോ​ഭാ​വം കൊ​ണ്ടാ​ണ്. ഇ​തി​നെ​തി​രെ അ​ൻ​സി​ബ മീ​ഡി​യ​യി​ൽ ന​ൽ​കി​യ അ​ഭി​മു​ഖ​ങ്ങ​ളി​ൽ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്, പ​രാ​തി​യു​മാ​യി വ​രു​ന്ന സ്ത്രീ​ക​ളു​ടെ ജാ​തി​യും മ​ത​വും നോ​ക്കി​യ​ല്ല പോ​ലീ​സ് കേ​സ് എ​ടു​ക്കേ​ണ്ട​ത്, ആ​ഭ്യ​ന്ത​ര വ​കു​പ്പ് ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

സാ​ധാ​ര​ണ​ഗ​തി​യി​ൽ കോ​ട​തി നി​ർ​ദേ​ശി​ച്ചാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ഫ്.​ഐ.​ആ​ർ ഇ​ട്ട് കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്ക​ണം, അ​താ​ണ് നി​യ​മം. ചി​ല​പ്പോ​ൾ പോ​ലീ​സ് ര​ണ്ടു മൂ​ന്നു ദി​വ​സം വൈ​കി​ച്ചേ​ക്കാം. പ​രാ​തി​ക്കാ​ർ വീ​ണ്ടും പ​രാ​തി​യു​മാ​യി പോ​കി​ല്ലെ​ന്ന ധാ​ര​ണ​യി​ലാ​ണ് പോ​ലീ​സ് പ​ല​പ്പോ​ഴും ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്.

പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലും ന​മ്മ​ൾ വ​ലി​യ നീ​തി പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ങ്കി​ൽ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു ക​ഴി​ഞ്ഞാ​ൽ ഞ​ങ്ങ​ൾ നേ​രി​ട്ട് കോ​ട​തി​യി​ൽ പ്രൈ​വ​റ്റ് കേ​സ് ഫ​യ​ൽ ചെ​യ്യും. കോ​ട​തി നേ​രി​ട്ട് അ​ന്വേ​ഷി​ക്കു​ന്ന​തി​ലാ​ണ് ഞ​ങ്ങ​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യും ഹോ​പ്പു​മു​ള്ള​ത്. അ​ത് എ​ങ്ങ​നെ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് ഞ​ങ്ങ​ൾ​ക്ക് ന​ന്നാ​യ​റി​യാം.

ഇ​ത്ര​യും വ​ലി​യ മീ​ഡി​യ പ​ബ്ലി​സി​റ്റി​യു​ള്ള ഒ​രു കേ​സി​ൽ പോ​ലും ഇ​വ​ർ ഇ​ത്ര​യും ധൈ​ര്യം കാ​ണി​ച്ച് നീ​തി നി​ഷേ​ധി​ക്കു​മ്പോ​ൾ, ഒ​രു സാ​ധാ​ര​ണ പെ​ൺ​കു​ട്ടി​യു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കും? അ​വ​ർ എ​ന്ത് ധൈ​ര്യ​ത്തി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​യ​റി​ച്ചെ​ല്ലും?

അ​തു​കൊ​ണ്ട് ത​ന്നെ​യാ​ണ് അ​ൻ​സി​ബ വി​ട്ടു​കൊ​ടു​ക്കാ​തെ ഈ ​പോ​രാ​ട്ടം തു​ട​രു​ന്ന​ത്. ഈ ​പോ​രാ​ട്ടം അ​ൻ​സി​ബ​യ്ക്ക് വേ​ണ്ടി മാ​ത്ര​മ​ല്ല, നാ​ളെ ഒ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഒ​രു സ്ത്രീ​ക്കും നീ​തി നി​ഷേ​ധി​ക്ക​പ്പെ​ടാ​ൻ പാ​ടി​ല്ല, എ​ല്ലാ പെ​ൺ​കു​ട്ടി​ക​ൾ​ക്കും വേ​ണ്ടി​യാ​ണ് ഈ ​പോ​രാ​ട്ടം.’’

Kerala

അ​ൻ​സി​ബ​യു​ടെ പ​രാ​തി ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം

‌കൊ​ച്ചി: വ്യ​ക്തി​യ​ധി​ക്ഷേ​പ​വും അ​പ​കീ​ർ​ത്തി​ക​ര​വു​മാ​യ പ​രാ​മ​ർ​ശ​വും ന​ട​ത്തി​യെ​ന്ന ന​ടി അ​ൻ​സി​ബ ഹ​സ​ന്‍റെ പ​രാ​തി​യി​ൽ ന​ട​ൻ ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. പോ​ലീ​സി​ന്‍റെ വാ​ദ​ങ്ങ​ൾ ത​ള്ളി​ക്കൊ​ണ്ട് എ​റ​ണാ​കു​ളം മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് നി​ർ​ണാ​യ​ക നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

ടി​നി ടോം ​ത​ന്നെ വ്യ​ക്തി​പ​ര​മാ​യി അ​ധി​ക്ഷേ​പി​ച്ചെ​ന്ന് കാ​ണി​ച്ച് അ​ൻ​സി​ബ നേ​ര​ത്തെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി ഡി​ജി​പി​ക്ക് കൈ​മാ​റു​ക​യും, തു​ട​ർ​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ എ​സി​പി​യെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ട​വ​ന്ത്ര പോ​ലീ​സ് ഇ​രു​വ​രു​ടെ​യും മൊ​ഴി​യെ​ടു​ത്ത് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും, കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടാ​ണ് പോ​ലീ​സ് സ്വീ​ക​രി​ച്ച​ത്.

പ​രാ​തി​യി​ൽ നി​യ​മ​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ളി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പോ​ലീ​സ് എ​സി​പി​ക്ക് റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ച്ചു. പോ​ലീ​സ് ന​ട​പ​ടി​യെ​ടു​ക്കാ​ൻ വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് അ​ൻ​സി​ബ ഹ​സ​ൻ നേ​രി​ട്ട് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. അ​ൻ​സി​ബ​യു​ടെ ഹ​ർ​ജി പ​രി​ഗ​ണി​ച്ച കോ​ട​തി പോ​ലീ​സി​നോ​ട് റി​പ്പോ​ർ​ട്ട് തേ​ടി​യി​രു​ന്നു. തു​ട​ർ​ന്ന് ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളും ഹ​ർ​ജി​യി​ലെ വാ​ദ​ങ്ങ​ളും പ​രി​ശോ​ധി​ച്ച ശേ​ഷ​മാ​ണ്, കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന പോ​ലീ​സി​ന്‍റെ റി​പ്പോ​ർ​ട്ട് ത​ള്ളി ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.

 

Kerala

ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി നി​ർ​ദേ​ശം; ന​ട​പ​ടി അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ൽ

കൊ​ച്ചി: വ​ർ​ഗീ​യ അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന ന​ടി അ​ൻ​സി​ബ ഹ​സ​ന്‍റെ പ​രാ​തി​യി​ൽ ന​ട​ൻ ടി​നി ടോ​മി​നെ​തി​രെ കേ​സെ​ടു​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. എ​റ​ണാ​കു​ളം ജു​ഡീ​ഷ്യ​ൽ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. അ​ൻ​സി​ബ ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കാ​നാ​കി​ല്ലെ​ന്ന പോ​ലീ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ ത​ള്ളി​ക്കൊ​ണ്ടാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ.

നേ​ര​ത്തെ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും അ​നു​കൂ​ല നി​ല​പാ​ട​ല്ല ഉ​ണ്ടാ​യ​ത്. തു​ട​ർ​ന്നാ​ണ് അ​ൻ​സി​ബ കോ​ട​തി​യെ സ​മീ​പി​ച്ച​തും സ്വ​കാ​ര്യ അ​ന്യാ​യം ഫ​യ​ൽ ചെ​യ്ത​തും. കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം കേ​സെ​ടു​ത്താ​ലും മു​ൻ​പ് ഇ​തേ കേ​സി​ൽ ടി​നി ടോ​മി​ന് അ​നു​കൂ​ല​മാ​യി റി​പ്പോ​ർ​ട്ട് ന​ൽ​കി​യ പോ​ലീ​സ് ത​ന്നെ​യാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക.

ഇ​തി​ൽ ആ​ശ​ങ്ക​യു​ണ്ടെ​ന്ന് അ​ൻ​സി​ബ​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. പോ​ലീ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കു​മ്പോ​ൾ ടി​നി ടോ​മി​നെ സ​ഹാ​യി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. എ​ന്നാ​ൽ അ​തു​കൊ​ണ്ടൊ​ന്നും കേ​സ് അ​വ​സാ​നി​ക്കാ​ൻ പോ​കു​ന്നി​ല്ലെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ വ്യ​ക്ത​മാ​ക്കി. നീ​തി ല​ഭി​ക്കു​ന്ന​ത് വ​രെ പോ​രാ​ടു​മെ​ന്നാ​ണ് അ​ൻ​സി​ബ അ​റി​യി​ച്ചി​ട്ടു​ള്ള​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ൻ​സി​ബ​യു​ടെ പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു ക​ട​വ​ന്ത്ര പോ​ലീ​സ് ടി​നി​യു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. അ​മ്മ മു​ൻ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ൻ, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം നീ​ന കു​റു​പ്പ് എ​ന്നി​വ​രു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ടി​നി ത​നി​ക്കെ​തി​രെ ക​ടു​ത്ത വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യെ​ന്നും ജി​ഹാ​ദി എ​ന്നു വി​ളി​ച്ച് ആ​ക്ഷേ​പി​ച്ചു എ​ന്നു​മാ​ണ് അ​ൻ​സി​ബ​യു​ടെ ആ​രോ​പ​ണം.

Kerala

ടിനി ടോമിനെതിരെ താന്‍ പരാതി നല്‍കിയിട്ടില്ല, അത് ഉള്ളിലുള്ള കാര്യം മാത്രം: നീന കുറുപ്പ്

കൊച്ചി: ടിനി ടോമിനെതിരെ താന്‍ പരാതി നല്‍കിയിട്ടില്ലെന്ന് നടി നീന കുറുപ്പ്. താരസംഘടനയായ അമ്മയില്‍ ഭരണസമിതി കൂട്ടരാജിയിലേക്ക് പോകാനുണ്ടായ വിഷയങ്ങളിലൊന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റികളില്‍ ഉണ്ടായ തര്‍ക്കങ്ങളും താരങ്ങള്‍ ചേരി തിരിഞ്ഞ് പോരിന് ഇറങ്ങിയതുമാണ്. നടന്‍ ടിനി ടോമിനെതിരെ അന്‍സിബ ഹസനും പിന്നാലെ നീന കുറുപ്പും രംഗത്തെത്തിയിരുന്നു.

ടിനി ടോമിനെതിരെ നീന കുറുപ്പ് പരാതി നല്‍കി എന്ന വാര്‍ത്തകളും പ്രചരിച്ചിരുന്നു. കേട്ടാല്‍ അറയ്ക്കുന്ന രീതിയില്‍ ടിനി ടോം തനിക്കെതിരെ അസഭ്യവര്‍ഷം നടത്തിയെന്നും കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും കാണിച്ച് പരാതി നല്‍കി എന്ന വിവരമായിരുന്നു പുറത്തുവന്നത്.

എന്നാല്‍ താന്‍ പരാതി നല്‍കിയിട്ടില്ല എന്നാണ് നീന കുറുപ്പ് ദീപിക ഓണ്‍ലൈനിനോട് പ്രതികരിച്ചത്. അത് ഉള്ളിലുള്ള കാര്യം മാത്രമാണ്, പുറത്തൊന്നും പരാതി പറഞ്ഞിട്ടില്ല എന്ന് നീന കുറുപ്പ് പറഞ്ഞു.

അതേസമയം, ലക്ഷ്മിപ്രിയയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കാന്‍ നീന കുറുപ്പ് വിസമ്മതിച്ചു. അമ്മ ജനറല്‍ ബോഡി യോഗത്തിന് ശേഷം ലക്ഷ്മിപ്രിയക്കെതിരെ നീന കുറുപ്പും മായ വിശ്വനാഥനും രംഗത്തെത്തിയിരുന്നു. ലക്ഷ്മിപ്രിയ രാജി വച്ചതിനെതിരെ ആയിരുന്നു നീന പ്രതികരിച്ചത്. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതലൊന്നും സംസാരിക്കാന്‍ താല്‍പര്യമില്ല എന്നാണ് നീന കുറുപ്പിന്‍റെ മറുപടി.

എനിക്ക് എന്താണെങ്കിലും സന്തോഷമായി. പുറത്താക്കേണ്ടതായിരുന്നു. പക്ഷേ അതിനെക്കാള്‍ പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ ഉണ്ടായിരുന്നത് കൊണ്ടാണ് താമസിച്ച് പോയത്. അവള്‍ക്ക് തന്നെ മനസിലായി അവള്‍ക്ക് എന്താണ് കിട്ടാന്‍ പോകുന്ന ശിക്ഷ എന്ന്. അതുകൊണ്ട് അവള്‍ രാജിവച്ചു. ആ പേര് പോലും പറയാന്‍ ഇഷ്ടമില്ല.

അത്രയ്ക്കും ട്രോമ ഉണ്ടാക്കിയ സ്ത്രീയാണ് അവര്. 39 വര്‍ഷമായി ഇന്‍റസ്ട്രിയില്‍ ഉള്ള ആളാണ് ഞാന്‍. ഇതുവരെ എന്നെ കുറിച്ച് മോശമായിട്ട് എഴുതാന്‍ നിങ്ങള്‍ക്ക് ഞാന്‍ അവസരം തന്നിട്ടുണ്ടോ. എന്തെങ്കിലും മോശമായിട്ട് പറഞ്ഞിട്ടുണ്ടോ. എന്നിട്ടാണ് എന്നെ കുറിച്ച് പറഞ്ഞത് എന്നായിരുന്നു നീന കുറുപ്പ് ഞായറാഴ്ച ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Kerala

'ഞാന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടു, ആരോടും പറയാതെ ഇറങ്ങിപ്പോകുന്നതില്‍ ക്ഷമ ചോദിക്കുന്നു': തുറന്ന കത്തുമായി ടിനി ടോം

കൊച്ചി: താരസംഘടന അമ്മയിലെ അംഗങ്ങള്‍ക്ക് തുറന്ന കത്തുമായി ടിനി ടോം. അനീതികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയതിന് താന്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ടു എന്നാണ് ടിനി ടോം പറയുന്നത്.

തനിക്കെതിരെ അന്‍സിബ ഉയര്‍ത്തിയ ആരോപണങ്ങള്‍ പോലീസ് എഫ്ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്യാതെ തള്ളിയതാണ്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും ആരോടും പറയാതെ ഇറങ്ങിപ്പോകുന്നതില്‍ ക്ഷമ ചോദിക്കുന്നുവെന്നും ടിനി ടോം വ്യക്തമാക്കി.

കത്തിന്‍റെ പൂര്‍ണരൂപം:

ആദ്യം നിങ്ങള്‍ എല്ലാവരോടും ഞാന്‍ നന്ദി അറിയിക്കട്ടേ. അമ്മയില്‍ നടന്നിട്ടുള്ള എല്ലാ തെരെഞ്ഞെടുപ്പുകളിലും വലിയ ഭൂരിപക്ഷത്തില്‍ എന്നെ വിജയിപ്പിച്ചതിനു 2018 മുതല്‍ ഇന്നലവരെ അമ്മയുടെ എക്‌സിക്യൂട്ടീവില്‍ ലാലേട്ടന്‍റെ കീഴിലും ഇപ്പോള്‍ ശ്വേത മേനോന്‍റെ കീഴിലും സത്യസന്ധമായി എനിക്ക് കഴിയും വിധം നിങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ സാധിച്ചു.

അനീതികള്‍ക്കെതിരെ ഞാന്‍ ശബ്ദിച്ചതിന്‍റെ പേരില്‍ ഞാന്‍ ടാര്‍ഗറ്റ് ചെയപ്പെട്ടിരിന്നു ആരോപണങ്ങള്‍ പോലീസ് എഫ്‌ഐആര്‍ എടുക്കാതെ നിരുപാധികം തള്ളി കളയുകയും എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്തു ഇതൊന്നും ഞാന്‍ ഒരു ചാനലിലും വിളമ്പാന്‍ പോയിട്ടില്ല എല്ലാം ദൈവത്തിനും നീതിക്കും മാത്രം വിട്ടു കൊടുത്തു സത്യമെ ജയിക്കൂ അതാണ് തെളിഞ്ഞത്.

ഇനി നിങ്ങളോട് ക്ഷമ ചോദിക്കുകയാണ് ആരോടും പറയാതെ ഇറങ്ങിപ്പോകുന്നതില്‍, എന്ന് കരുതി നിങ്ങളുടെ വിളികള്‍ ഞാന്‍ അവഗണിക്കില്ല. എനിക്ക് പറ്റുന്ന വിധത്തില്‍ ഞാന്‍ നിങ്ങളോടൊപ്പം ഉണ്ടാകും എന്ന് നിങ്ങളുടെ സ്വന്തം സഹോദരന്‍ Tiny Tom , thank u and god bless you all.

അതേസമയം, അമ്മയുടെ അംഗത്വത്തില്‍ നിന്ന് രാജി വയ്ക്കുന്നതായി അറിയിച്ച് നടി ലക്ഷ്മിപ്രിയയും രംഗത്തെത്തിയിരുന്നു. തനിക്ക് പെന്‍ഷനും ഇന്‍ഷുറന്‍സും റീത്തും അനുശോചനവും വേണ്ടെന്നും ലക്ഷ്മിപ്രിയ പങ്കുവച്ച സന്ദേശത്തില്‍ പറഞ്ഞിരുന്നു.

തന്‍റെ രാജി മുതിര്‍ന്ന അംഗമായ കാലടി ഓമന, പൊന്നമ്മ ബാബു, ഉഷ ആലപ്പുഴ എന്നിവര്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും ഇവരെല്ലാം ജീവിച്ചിരിക്കുമ്പോഴാണ് താന്‍ മരിക്കുന്നതെങ്കില്‍ തന്‍റെ ശവം കാണാന്‍ പോലും ആരും വരരുതെന്നും തന്നെ സ്‌നേഹിക്കുന്ന ഏതാനും പേരുണ്ട്. ബാക്കി ഉള്ളവര്‍ ഈ പടി കടന്ന് വരരുതെന്നും നടി പറഞ്ഞു.

Kerala

ടിനി ടോമിനെതിരെ കേസ് എടുക്കണം: കോടതിയെ സമീപിച്ച് അന്‍സിബ

കൊച്ചി: തനിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ കേസില്‍ ടിനി ടോമിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് നടി അന്‍സിബ ഹസന്‍ കോടതിയെ സമീപിച്ചു. അന്‍സിബ നല്‍കിയ പരാതിയില്‍ കടവന്ത്ര പോലീസിന്‍റെ പ്രാഥമിക അന്വേഷണം നടക്കുന്നതിനിടെയാണ് അന്‍സിബ എറണാകുളം ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എട്ടാം നമ്പര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ടിനി ടോം തനിക്കെതിരെ വര്‍ഗീയ അധിക്ഷേപം നടത്തിയെന്നും ജിഹാദി എന്ന് വിളിച്ചുവെന്നുമാണ് അന്‍സിബയുടെ പരാതി. ടിനി ടോമിനെതിരെ കേസ് എടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നാണ് അന്‍സിബയുടെ ആവശ്യം.

പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി കടവന്ത്ര പോലീസ് ടിനി ടോമിന്‍റെയും താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോന്‍റെയും മൊഴി എടുത്തിരുന്നു. ടിനി ടോം വര്‍ഗീയമായി അധിക്ഷേപിക്കുന്നതോ ജിഹാദി എന്ന് വിളിക്കുന്നതോ കേട്ടിട്ടില്ല എന്നാണ് ശ്വേത മൊഴി നല്‍കിയത്.

വ്യക്തി വൈരാഗ്യത്തെ തുടര്‍ന്നാണ് പരാതിയെന്നും അടിസ്ഥാനഹരിതമാണ് എന്നുമാണ് ടിനി ടോം മൊഴി നല്‍കിയത്. അന്‍സിബ മതം മാറ്റിയെന്ന് ആരോപിച്ച പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍റെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

ടിനി ടോം അധിക്ഷേപിക്കുന്നത് അന്‍സിബ നേരിട്ട് കേട്ടിട്ടില്ല, സംഘടനയിലുള്ളവര്‍ പറഞ്ഞുവെന്നാണ് നടിയുടെ മൊഴി. അതിനാല്‍ തന്നെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം മറ്റു നടപടികളിലേക്ക് കടക്കാം എന്ന തീരുമാനത്തിലാണ് പോലീസ്. ഈ സാഹചര്യത്തിലാണ് അന്‍സിബ കോടതിയെ സമീപിച്ചത്.

Kerala

ടി​നി ടോ​മി​നെ​തി​രാ​യ അ​ൻ​സി​ബ​യു​ടെ പ​രാ​തി; കൊ​ച്ചി എ​സി​പി തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും

കൊ​ച്ചി: ന​ടി അ​ൻ​സി​ബ ഹ​സ​ൻ ടി​നി ടോ​മി​നെ​തി​രെ ന​ൽ​കി​യ പ​രാ​തി​യി​ൽ കൊ​ച്ചി എ​സി​പി തു​ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കും. ക​ട​വ​ന്ത്ര പോ​ലീ​സ് അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഉ​ട​ൻ എ​സി​പി​ക്ക് കൈ​മാ​റും.

ടി​നി ടോം ​ത​നി​ക്കെ​തി​രെ വ​ർ​ഗീ​യ പ്ര​ച​ര​ണം ന​ട​ത്തി​യെ​ന്നാ​യി​രു​ന്നു അ​ൻ​സി​ബ​യു​ടെ പ​രാ​തി. ടി​നി ടോ​മി​ന്‍റെ​യും അ​മ്മ​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ന്‍റെ​യും മൊ​ഴി പോ​ലീ​സ് എ​ടു​ത്തി​രു​ന്നു. അ​ൻ​സി​ബ​യു​ടെ ആ​രോ​പ​ണം നി​ഷേ​ധി​ച്ചാ​ണ് ഇ​രു​വ​രും മൊ​ഴി ന​ൽ​കി​യ​ത്.

 

Kerala

'അന്‍സിബയുടെ പരാതി അടിസ്ഥാനരഹിതം, പിന്നില്‍ വ്യക്തിവൈരാഗ്യം': മൊഴി നല്‍കി ടിനി ടോം

കൊച്ചി: നടി അന്‍സിബ ഹസന്‍റെ പരാതിയില്‍ നടന്‍ ടിനി ടോമിന്‍റെ മൊഴി രേഖപ്പെടുത്തി കടവന്ത്ര പോലീസ്. ടിനി ടോം തനിക്കെതിരെ വര്‍ഗീയ അധിക്ഷേപം നടത്തിയെന്നും ജിഹാദി എന്ന് വിളിച്ചുവെന്നുമാണ് അന്‍സിബയുടെ പരാതി. എന്നാല്‍ അന്‍സിബയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും വ്യക്തിവൈര്യാഗത്തെ തുടര്‍ന്നാണ് പരാതി നല്‍കിയതെന്നും ടിനി ടോം മൊഴി നല്‍കി.

അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് താന്‍ ഒരിടത്തും പറഞ്ഞിട്ടില്ല. സ്റ്റേജ് ഷോയ്ക്കിടെ താനും നീന കുറുപ്പും തമ്മില്‍ തര്‍ക്കങ്ങളുണ്ടായി, അതിന് പിന്നാലെയാണ് അന്‍സിബ പരാതിയുമായി വരുന്നത്. ഇത് വ്യക്തിവൈരാഗ്യത്തെ തുടര്‍ന്നാണ് എന്നാണ് ടിനി ടോമിന്‍റെ മൊഴി.

താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് ശ്വേത മേനോന്‍റെ മൊഴിയും കടവന്ത്ര പോലീസ് എടുത്തിരുന്നു. ടിനി ടോം അത്തരത്തില്‍ വര്‍ഗീയ അധിക്ഷേപം നടത്തിയതിനെക്കുറിച്ചോ, അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചുവെന്ന് ടിനി ടോം പറഞ്ഞതിനെക്കുറിച്ചോ തന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നാണ് ശ്വേത കടവന്ത്ര പോലീസിന് നല്‍കിയ മൊഴി.

നീന കുറുപ്പിന്‍റെയും അന്‍സിബയുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. അന്‍സിബ മതം മാറ്റി എന്ന് ആരോപിക്കപ്പെട്ട പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍റെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ലക്ഷ്മിപ്രിയക്കെതിരെ അന്‍സിബ നല്‍കിയ പരാതി തൃക്കാക്കര പോലീസ് തള്ളിയിരുന്നു. പരാതിയില്‍ കഴമ്പില്ല എന്നായിരുന്നു പോലീസിന്‍റെ റിപ്പോര്‍ട്ട്.

Movies

ടി​നി ടോ​മി​നെ​തി​രാ​യ പ​രാ​തി; പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് അ​ൻ​സി​ബ

ന​ട​ൻ ടി​നി ടോ​മി​നെ​തി​രാ​യ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ലെ​ങ്കി​ൽ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് ന​ടി അ​ൻ​സി​ബ ഹ​സ​ൻ. ക​ട​വ​ന്ത്ര പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി താ​രം വി​ശ​ദ​മാ​യി മൊ​ഴി ന​ൽ​കി​യി​രു​ന്നു. അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ൽ തു​ട​ർ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​ന്ന​ത് മേ​ലു​ദ്യോ​ഗ​സ്ഥ​രു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച ശേ​ഷ​മാ​യി​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. അ​ന്‍​സി​ബ​യു​ടെ മൊ​ഴി എ​സി​പി​ക്കും ഡി​സി​പി​ക്കും കൈ​മാ​റി. നീ​നാ കു​റു​പ്പി​ന്‍റെ മൊ​ഴി​യെ​ടു​ക്കു​ന്ന​തി​ലും മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ അ​നു​മ​തി തേ​ടും.

ടി​നി സൈ​ബ​ർ അ​ധി​ക്ഷേ​പം ന​ട​ത്തു​ന്നു​വെ​ന്നും വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്നും അ​ൻ​സി​ബ പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ടി​നി​യു​ടെ​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന പെ​രു​മാ​റ്റ​മാ​ണെ​ന്നും അ​ൻ​സി​ബ​യു​ടെ പ​രാ​തി​യി​ലു​ണ്ട്.

 

Movies

പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റെ​യും മ​ക​നെ​യും മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്ന് ആ​ക്ഷേ​പം; ടി​നി​ക്കെ​തി​രെ അ​ന്‍​സി​ബ

ന​ട​ന്‍ ടി​നി ടോം ​ത​നി​ക്കെ​തി​രെ അ​പ​വാ​ദ പ്ര​ചാ​ര​ണം ന​ട​ത്തി​യെ​ന്നും മ​ത തീ​വ്ര​വാ​ദി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍റെ പ​രാ​തി.

ഇ​ന്‍​ഫോ​പാ​ര്‍​ക്ക് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. അ​മ്മ സം​ഘ​ട​ന​യി​ലെ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് അ​ന്‍​സി​ബ ന​ല്‍​കു​ന്ന ര​ണ്ടാ​മ​ത്തെ പ​രാ​തി​യാ​ണി​ത്.

നേ​ര​ത്തെ ന​ടി ല​ക്ഷ്മി​പ്രി​യ​ക്കെ​തി​രെ​യും തൃ​പ്പൂ​ണി​ത്തു​റ സ്റ്റേ​ഷ​നി​ലെ വ​നി​താ എ​സ്‌​ഐ​യ്‌​ക്കെ​തി​രെ​യും അ​ന്‍​സി​ബ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി സൈ​ബ​ര്‍ ആ​ക്ര​മ​ണം ന​ട​ത്തി, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ചു, വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി എ​ന്നൊ​ക്കെ​യാ​ണ് ടി​നി ടോ​മി​നെ​തി​രെ​യു​ള്ള പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.

ത​ന്നെ​യും കു​ടും​ബ​ത്തെ​യും ടി​നി ടോം ​തു​ട​ര്‍​ച്ച​യാ​യി അ​ധി​ക്ഷേ​പി​ക്കു​ക​യും അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്തു, മ​ത​തീ​വ്ര​വാ​ദി​യാ​ക്കാ​ന്‍ ശ്ര​മി​ച്ചു, ഒ​രു പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​റെ​യും മ​ക​നെ​യും മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തി​യെ​ന്ന് ടി​നി ടോം ​ആ​ക്ഷേ​പി​ച്ചു എ​ന്ന​ത​ട​ക്ക​മാ​ണ് ടി​നി ടോ​മി​നെ​തി​രെ​യു​ള്ള അ​ന്‍​സി​ബ​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍.

അ​മ്മ സം​ഘ​ട​ന​യു​ടെ ഗ്രൂ​പ്പി​ല​ട​ക്കം വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ ന​ട​ത്തി. ജി​ഹാ​ദി എ​ന്നു വി​ളി​ച്ചു​വെ​ന്നും ഇ​ത് ത​ന്നെ ബാ​ധി​ച്ചു​വെ​ന്നും സം​ഘ​ട​ന​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ള്‍ ത​ന്നെ സം​ശ​യ​ത്തോ​ടെ ക​ണ്ടു​വെ​ന്നും പ​രാ​തി​യി​ല്‍ അ​ന്‍​സി​ബ പ​റ​യു​ന്നു​ണ്ട്.

Movies

അ​ന്‍​സി​ബ​യു​ടെ പ​രാ​തി​യി​ല്‍ തു​ട​ര്‍ ന​ട​പ​ടി; 'അ​മ്മ'​യി​ല്‍ തീ​രു​മാ​ന​മാ​യി​ല്ല, ന​ട​പ​ടി​ക്കൊ​രു​ങ്ങി ആ​ഭ്യ​ന്ത​ര വ​കു​പ്പ്

താ​ര​സം​ഘ​ട​ന​യാ​യ 'അ​മ്മ'​യി​ല്‍ വി​വാ​ദ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നി​ടെ ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ആ​ഭ്യ​ന്ത​ര വ​കു​പ്പ് തു​ട​ര്‍​ന​ട​പ​ടി എ​ടു​ത്തേ​ക്കും. ന​ടി ല​ക്ഷ്മി​പ്രി​യ ന​ല്‍​കി​യ വ്യാ​ജ പ​രാ​തി​യി​ല്‍ തൃ​പ്പൂ​ണി​ത്തു​റ വ​നി​താ പോ​ലീ​സി​ല്‍ നി​ന്നും മാ​ന​സി​ക പീ​ഡ​നം നേ​രി​ട്ടു​വെ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി.

പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​പ​മാ​നി​ക്ക​പ്പെ​ട്ടു​വെ​ന്നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് അ​ന്‍​സി​ബ മു​ഖ്യ​മ​ന്ത്രി​ക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. തൃ​പ്പൂ​ണി​ത്തു​റ വ​നി​താ സെ​ല്ലി​ലെ എ​സ്‌​ഐ രേ​ഷ്മ മൂ​ന്നു മ​ണി​ക്കൂ​ര്‍ ഹ​രാ​സ് ചെ​യ്തു. എ​എ​സ്‌​ഐ വ​ന​ജ അ​ട​ക്ക​മു​ള്ള​വ​ര്‍ ഭ​യ​ങ്ക​ര മോ​ശ​മാ​യാ​ണ് പെ​രു​മാ​റി​യ​ത്. നീ​തി കി​ട്ടാ​ത്ത​തു കൊ​ണ്ടാ​ണ് ഔ​ദ്യോ​ഗി​ക​മാ​യി പ​രാ​തി ന​ല്‍​കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത് എ​ന്നാ​ണ് അ​ന്‍​സി​ബ പ​റ​യു​ന്ന​ത്.

ജ​നു​വ​രി 29ന് ​ആ​ണ് പ​രാ​തി​ക്ക് കാ​ര​ണ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ല​ക്ഷ്മി​പ്രി​യ​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ന്നെ സ്റ്റേ​ഷ​നി​ല്‍ വി​ളി​ച്ചു വ​രു​ത്തു​ക​യും അ​വി​ടെ വ​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും അ​പ​മാ​നി​ക്കു​ക​യു​മാ​യി​രു​ന്നു എ​ന്നാ​ണ് അ​ന്‍​സി​ബ​യു​ടെ പ​രാ​തി.

അ​തേ​സ​മ​യം, അ​മ്മ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യ ടി​നി ടോ​മി​നും ല​ക്ഷ്മി​പ്രി​യ​ക്കു​മെ​തി​രെ ഉ​ന്ന​യി​ച്ച പ​രാ​തി നി​ഷ്പ​ക്ഷ​മാ​യി കേ​ള്‍​ക്കാ​ന്‍ പ്ര​ത്യേ​ക സ​മി​തി രൂ​പീ​ക​രി​ക്ക​ണ​മെ​ന്ന അ​ന്‍​സി​ബ​യു​ടെ ആ​വ​ശ്യ​ത്തി​ല്‍ അ​മ്മ​യു​ടെ ഭാ​ഗ​ത്ത് നി​ന്നും തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല. ത​ന്‍റെ പ​രാ​തി കേ​ള്‍​ക്കാ​ന്‍ ര​മേ​ഷ് പി​ഷാ​ര​ടി, ധ്യാ​ന്‍ ശ്രീ​നി​വാ​സ​ന്‍, മാ​ലാ പാ​ര്‍​വ​തി എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ടു​ന്ന സ​മി​തി വേ​ണ​മെ​ന്നാ​യി​രു​ന്നു അ​ന്‍​സി​ബ​യു​ടെ ആ​വ​ശ്യം.

Movies

കേ​ട്ടാ​ൽ അ​റ​യ്ക്കു​ന്ന തെ​റി​യാ​ണ് ടി​നി ടോം ​അ​ന്ന് പ​റ​ഞ്ഞ​ത്; നീ​ന കു​റു​പ്പ്  

താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യി​ലെ ത​ര്‍​ക്ക​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ടി നീ​നാ കു​റു​പ്പ്. ന​ട​ന്‍ ടി​നി ടോം ​കു​ടും​ബ​സം​ഗ​മ​ത്തി​ന്‍റെ ത​ലേ​ദി​വ​സം എ​ന്തെ​ല്ലാം ചെ​യ്തു​വെ​ന്ന് ല​ക്ഷ്മി​പ്രി​യ പ​റ​യു​ന്ന ഓ​ഡി​യോ ക്ലി​പ് ത​ന്‍റെ കൈ​യി​ലു​ണ്ടെ​ന്നാ​ണ് നീ​നാ കു​റു​പ്പ് സ്വ​കാ​ര്യ​ചാ​ന​ലി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​യു​ന്ന​ത്.

ഇ​പ്പോ​ള്‍ ല​ക്ഷ്മി​പ്രി​യ എ​ല്ലാം നി​ഷേ​ധി​ക്കു​ക​യാ​ണ്. ല​ക്ഷ്മി​പ്രി​യ അ​നു​വ​ദി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ആ ​വോ​യ്‌​സ് ക്ലി​പ്പ് താ​ന്‍​ത​ന്നെ പു​റ​ത്തു​വി​ടാ​മെ​ന്നും നീ​നാ കു​റു​പ്പ് പ​റ​യു​ന്നു.

കു​ടും​ബ​മേ​ള​യ്ക്കി​ടെ ത​ന്നെ കൈ​യേ​റ്റം ചെ​യ്തു​വെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നും കേ​ട്ടാ​ല്‍ അ​റ​യ്ക്കു​ന്ന തെ​റി പ​റ​ഞ്ഞു​വെ​ന്നു​മാ​ണ് ടി​നി ടോ​മി​നെ​തി​രാ​യ നീ​ന കു​റു​പ്പി​ന്‍റെ പ​രാ​തി. ഇ​ത് ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ലെ​ന്നും ടി​നി മ​റ്റു പ​ല​രോ​ടും ഇ​ങ്ങ​നെ പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്നും നീ​ന പ​റ​ഞ്ഞു.

Movies

എ​ന്‍റെ പൊ​ന്നു ടി​നി, അ​ൻ​സി​ബേ, വേ​റെ വ​ല്ലോ പ​ണി​ക്കും പൊ​യ്ക്കൂ​ടെ: സു​ധീ​ർ  

അ​മ്മ സം​ഘ​ട​ന​യി​ൽ രൂ​ക്ഷ​മാ​കു​ന്ന ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളി​ൽ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ന​ട​ൻ സു​ധീ​ർ സു​കു​മാ​ര​ൻ. പ​ര​സ്പ​രം ചെ​ളി വാ​രി​യെ​റി​യു​ക​യാ​ണ് ടി​നി ടോ​മും അ​ൻ​സി​ബ​യും ചെ​യ്യു​ന്ന​തെ​ന്ന് സു​ധീ​ർ പ​റ​യു​ന്നു. 

‘‘എ​ന്താ​യാ​ലും കൊ​ള്ളാം കേ​ട്ടോ, രാ​വി​ലെ എ​ഴു​ന്നേ​റ്റ് ഇ​ൻ​സ്റ്റ​ഗ്രാം തു​റ​ന്ന​പ്പോ​ൾ ടി​നി ടോ​മി​ന്‍റെ അ​ഭി​മു​ഖം, ‘ഞാ​ൻ അ​ങ്ങ​നെ​യ​ല്ല, ഞാ​ൻ മ​റ്റേ​ത​ല്ല’, എ​ന്‍റെ പൊ​ന്നു ടി​നി, നി​ങ്ങ​ളൊ​രു ക​ലാ​കാ​ര​ന​ല്ലേ, അ​റി​യാ​വു​ന്ന പ​ണി ചെ​യ്ത് ജീ​വി​ക്ക്. എ​ന്തി​നാ​ണ് മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച് പ​ര​ദൂ​ഷ​ണം പ​റ​യു​ന്ന​ത്.

ന​മു​ക്കി​തൊ​ന്നും അ​റി​യാ​ൻ പാ​ടി​ല്ലാ​ഞ്ഞി​ട്ടി​ല്ല, നി​ങ്ങ​ൾ നി​ങ്ങ​ളു​ടെ പ്ര​ഫ​ഷ​നി​ല്‍ ശ്ര​ദ്ധി​ക്ക്. അ​ൻ​സി​ബ​യോ​ടും കൂ​ടി​യാ​ണ്, നി​ങ്ങ​ളും നി​ങ്ങ​ളു​ടെ കാ​ര്യം നോ​ക്കി ജീ​വി​ക്ക്. ‘അ​മ്മ’ സം​ഘ​ട​ന​യെ പ​ടു​ത്തു​യ​ർ​ത്തി​യ ഒ​രു​പാ​ട് ആ​ളു​ക​ളു​ണ്ട്, നി​ങ്ങ​ൾ പ​ര​സ്പ​രം ചെ​ളി വാ​രി​യെ​റി​യു​മ്പോ​ൾ കൊ​ള്ളു​ന്ന​ത് അ​വ​ർ​ക്കാ​ണ്.

ഈ ​സം​ഘ​ട​ന പൊ​ന്നു​പോ​ലെ കൊ​ണ്ടു ന​ട​ന്ന​വ​രു​ണ്ട്. ഇ​തി​നു വേ​ണ്ടി ജീ​വ​ൻ ക​ള​ഞ്ഞ​വ​രു​ണ്ട്. സ​മ​യം ക​ള​ഞ്ഞ​വ​രു​ണ്ട്. അ​വ​രു​ടെ​യൊ​ക്കെ മു​ഖ​ത്ത് ചെ​ളി വാ​രി​യെ​റി​യു​ക​യാ​ണ്. ക​ഷ്ടം, അ​ത് ഏ​റ്റു​പി​ടി​ക്കാ​ൻ മ​റ്റു​ചി​ല കോ​മാ​ളി​ക​ളും. എ​ന്ത് ആ​വ​ശ്യ​ത്തി​ന്. വേ​റെ വ​ല്ലോ പ​ണി​ക്കും പൊ​യ്ക്കൂ​ടെ.

‘അ​മ്മ’​യു​ടെ കൈ​നീ​ട്ടം കാ​ത്തി​രി​ക്കു​ന്ന എ​ത്ര​യോ പേ​രു​ണ്ട് സം​ഘ​ട​ന​യി​ൽ. ക​ണ്ണി​ന്‍റെ ചി​കി​ത്സ ചെ​യ്യു​ന്ന​വ​ർ,  മ​റ്റു ചി​കി​ത്സ നേ​ടു​ന്ന​വ​ർ ഒ​രു​പാ​ട് പേ​രു​ണ്ട്. എ​ന്തി​നാ​ണ് സം​ഘ​ട​ന​യെ ഇ​ങ്ങ​നെ നാ​റ്റി​ക്കു​ന്ന​ത്. ഇ​തൊ​ക്കെ പ​റ​യാ​ൻ എ​നി​ക്കൊ​രു പേ​ടി​യു​മി​ല്ല.’’​സു​ധീ​ർ പ​റ​ഞ്ഞു.

Kerala

'അ​മ്മ'​യി​ൽ ക​ല​ഹം മൂ​ർ​ച്ഛി​ക്കു​ന്നു; നേ​തൃ​ത്വം പി​രി​ച്ചു​വി​ട​ണ​മെ​ന്ന് പൊ​ന്ന​മ്മ ബാ​ബു, ഓ​ഫീ​സ് 'അ​ധോ​ലോ​ക'​മാ​ക്കി​യെ​ന്ന് ല​ക്ഷ്മി പ്രി​യ

കൊ​ച്ചി: മ​ല​യാ​ള സി​നി​മ​യി​ലെ അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ 'അ​മ്മ'​യ്ക്കു​ള്ളി​ൽ ഭി​ന്ന​ത​യും ആ​ഭ്യ​ന്ത​ര ക​ല​ഹ​വും രൂ​ക്ഷ​മാ​കു​ന്നു. ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ സം​ഘ​ട​ന​യ്ക്ക​ക​ത്ത് വ​ലി​യ രീ​തി​യി​ലു​ള്ള ത​ർ​ക്ക​ങ്ങ​ളാ​ണ് ഉ​ട​ലെ​ടു​ത്തി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ ന​ടി​മാ​രാ​യ മാ​ലാ പാ​ർ​വ​തി, പൊ​ന്ന​മ്മ ബാ​ബു, ല​ക്ഷ്മി പ്രി​യ, ശ്വേ​ത മേ​നോ​ൻ എ​ന്നി​വ​ർ സം​ഘ​ട​ന​യു​ടെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യും നി​ല​വി​ലെ നേ​തൃ​ത്വ​ത്തി​നെ​തി​രെ​യും പ​ര​സ്യ​മാ​യി രം​ഗ​ത്തു​വ​ന്ന​തോ​ടെ ത​ർ​ക്കം പു​തി​യ ത​ല​ത്തി​ലെ​ത്തി.

'അ​മ്മ'​യു​ടെ പ്ര​സി​ഡ​ന്‍റും (ശ്വേ​ത മേ​നോ​ൻ) സെ​ക്ര​ട്ട​റി​യും (കു​ക്കു പ​ര​മേ​ശ്വ​ര​ൻ) ര​ണ്ട് ധ്രു​വ​ങ്ങ​ളി​ലാ​യാ​ണ് ചി​ന്തി​ക്കു​ന്ന​തെ​ന്നും അ​വ​ർ ര​ണ്ട് വ​ഴി​ക്കാ​ണെ​ന്നും ന​ടി മാ​ലാ പാ​ർ​വ​തി തു​റ​ന്ന​ടി​ച്ചു. സം​ഘ​ട​ന​യ്ക്കു​ള്ളി​ലെ ഏ​കോ​പ​ന​മി​ല്ലാ​യ്മ​യെ​യാ​ണ് ഇ​ത് കാ​ണി​ക്കു​ന്ന​ത്.
'അ​മ്മ'​യു​ടെ ഇ​പ്പോ​ഴ​ത്തെ ഭാ​ര​വാ​ഹി​ക​ൾ രാ​ജി​വെ​ച്ച് ഒ​ഴി​ഞ്ഞു പോ​ക​ണ​മെ​ന്നും നി​ല​വി​ലെ നേ​തൃ​ത്വം പൂ​ർ​ണ​മാ​യും പി​രി​ച്ചു​വി​ട​ണ​മെ​ന്നും ന​ടി പൊ​ന്ന​മ്മ ബാ​ബു ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

'അ​മ്മ'​യു​ടെ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് വ​ലി​യ തോ​തി​ലു​ള്ള അ​ട്ടി​മ​റി​ക​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ന​ടി ല​ക്ഷ്മി പ്രി​യ ആ​രോ​പി​ച്ചു. കു​ക്കു പ​ര​മേ​ശ്വ​ര​നും പ​രി​വാ​ര​ങ്ങ​ളും ചേ​ർ​ന്ന് 'അ​മ്മ'​യു​ടെ ഓ​ഫീ​സി​നെ ഒ​രു ത​രം 'അ​ധോ​ലോ​ക' പ്ര​സ്ഥാ​ന​മാ​ക്കി മാ​റ്റി​യെ​ന്നാ​ണ് ല​ക്ഷ്മി പ്രി​യ​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​നം. സം​ഘ​ട​ന​യു​ടെ ത​ല​പ്പ​ത്തേ​ക്ക് സ്ത്രീ​ക​ൾ ക​ട​ന്നു​വ​ന്നാ​ൽ പു​രു​ഷാ​ധി​പ​ത്യ​മു​ള്ള ഈ ​മേ​ഖ​ല​യി​ൽ പൊ​തു​വെ ഒ​രു ബ​ഹു​മാ​ന​ക്കു​റ​വ് നേ​രി​ടേ​ണ്ടി വ​രു​ന്നു​ണ്ടെ​ന്ന് ന​ടി ശ്വേ​ത മേ​നോ​ൻ തു​റ​ന്നു​സ​മ്മ​തി​ച്ചു.

ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ടി​ലെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ​ക്ക് പി​ന്നാ​ലെ സം​ഘ​ട​ന കൃ​ത്യ​മാ​യ നി​ല​പാ​ടെ​ടു​ക്കാ​ൻ വൈ​കു​ന്ന​തി​ലും, പീ​ഡ​നാ​രോ​പ​ണം നേ​രി​ടു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന​തി​ലു​മു​ള്ള ക​ടു​ത്ത അ​മ​ർ​ഷ​മാ​ണ് ന​ടി​മാ​രു​ടെ ഈ ​കൂ​ട്ട പ്ര​തി​ക​ര​ണ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്. വ​രും ദി​വ​സ​ങ്ങ​ളി​ൽ സം​ഘ​ട​ന​യ്ക്കു​ള്ളി​ൽ കൂ​ടു​ത​ൽ പൊ​ട്ടി​ത്തെ​റി​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന സൂ​ച​ന​യാ​ണ് ഇ​ത് ന​ൽ​കു​ന്ന​ത്.

Kerala

അ​ൻ​സി​ബ ഹ​സ​ന്‍റെ പ​രാ​തി; ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്നു​വെ​ന്ന് ശ്വേ​ത മേ​നോ​ൻ

കൊ​ച്ചി: ന​ട​ൻ ടി​നി ടോ​മി​നെ​തി​രാ​യ ന​ടി അ​ൻ​സി​ബ​യു​ടെ ആ​രോ​പ​ണ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി താ​ര​സം​ഘ​ട​ന അ​മ്മ​യു​ടെ അ​ധ്യ​ക്ഷ ശ്വേ​ത മേ​നോ​ൻ. ന​ട​ന്ന​ത് ആ​സൂ​ത്രി​ത നീ​ക്ക​മാ​ണെ​ന്നും ഗൂ​ഢാ​ലോ​ച​ന സം​ശ​യി​ക്കു​ന്നു​വെ​ന്നും ശ്വേ​ത മേ​നോ​ൻ പ​റ​ഞ്ഞു.

ഇ​ന്ന് മെ​ഡി​ക്ക​ൽ ക്യാ​മ്പ് ന​ട​ക്കു​മ്പോ​ൾ വ​ന്ന പ​രാ​തി വ​ള​രെ ആ​സൂ​ത്രി​ത​മാ​ണ്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ൻ​സി​ബ​യെ വി​ളി​ച്ചു​വെ​ങ്കി​ലും ഫോ​ൺ എ​ടു​ത്തി​ല്ല. മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ പ​രാ​തി അ​മ്മ​യ്ക്ക് ല​ഭി​ച്ച​ത് ഇ​ന്ന് ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​ണ് അ​മ്മ​യു​ടെ രീ​തി​ക്ക് അ​നു​സ​രി​ച്ച് പ​രി​ശോ​ധി​ക്കു​മെ​ന്നും ശ്വേ​ത വ്യ​ക്ത​മാ​ക്കി.

അ​ൻ​സി​ബ​യു​ടെ രാ​ജി സ്വീ​ക​രി​ച്ച​ത് ഈ ​മാ​സം 12നാ​ണ്. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ൾ എ​ന്നാ​ണ് പ​റ​ഞ്ഞ​ത്. ടി​നി ടോ​മി​നെ​തി​രാ​യ പ​രാ​തി രാ​ജി​ക്ക​ത്തി​ൽ പോ​ലും പ​രാ​മ​ർ​ശി​ച്ചി​രു​ന്നി​ല്ല. പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ കു​റി​ച്ച് മാ​ത്ര​മാ​ണ് അ​ൻ​സി​ബ ത​ന്നോ​ട് സം​സാ​രി​ച്ച​ത്.

സം​ഘ​ട​ന​യ്ക്ക് ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന് താ​ൻ പ​റ​ഞ്ഞി​രു​ന്നു. മ​ത സ്ഥാ​പ​ന​ത്തെ സ്പോ​ൺ​സ​റാ​ക്കി​യ​തി​ൽ അ​ൻ​സി​ബ ക​മ്മി​റ്റി​യി​ൽ എ​തി​ർ​പ്പ് ഉ​ന്ന​യി​ച്ചി​രു​ന്നു. പ​ക്ഷേ ഭൂ​രി​ഭാ​ഗം പേ​രും അ​നു​കൂ​ലി​ച്ചു. അ​ൻ​സി​ബ​യെ കേ​ൾ​ക്കു​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി പ​രാ​തി പ​രി​ശോ​ധി​ക്കു​മെ​ന്നും ശ്വേ​ത പ​റ​ഞ്ഞു.

Kerala

ജി​ഹാ​ദി എ​ന്ന് വി​ളി​ച്ചി​ട്ടി​ല്ല, ഇ​ത് ഗൂ​ഢാ​ലോ​ച​ന; അ​ന്‍​സി​ബ​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച് ടി​നി ടോം

കൊ​ച്ചി: ന​ടി അ​ന്‍​സി​ബ ഹ​സ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ നി​ഷേ​ധി​ച്ച് ടി​നി ടോം. ​ത​ന്റെ ഭാ​ഗ​ത്ത് നി​ന്നും മോ​ശ​മാ​യ ഒ​രു പ്ര​വ​ര്‍​ത്ത​ന​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ ടാ​ര്‍​ഗ​റ്റ​ഡ് ആ​ണെ​ന്നും ടി​നി ടോം ​മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. അ​ന്‍​സി​ബ ത​ന്‍റെ സ​ഹോ​ദ​രി​യെ പോ​ലെ​യാ​യി​രു​ന്നു​വെ​ന്നും ന​ന്നാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​രെ ത​ക​ര്‍​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യാ​ണി​തെ​ന്നും ടി​നി ടോം ​പ​റ​ഞ്ഞു.

താ​ന്‍ അ​മ്മ എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ല്‍ നി​ന്നും രാ​ജി വ​യ്ക്കാ​ന്‍ കാ​ര​ണം ടി​നി ടോം ​ആ​ണെ​ന്നാ​യി​രു​ന്നു അ​ന്‍​സി​ബ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞ​ത്. ത​ന്നെ ജി​ഹാ​ദി എ​ന്ന് വി​ളി​ച്ചു, മ​ത​പ​രി​വ​ര്‍​ത്ത​നം ന​ട​ത്തു​വെ​ന്ന് ആ​രോ​പി​ച്ചു, അ​വി​ഹി​ത ക​ഥ​ക​ള്‍ പ​ട​ച്ചു​വി​ട്ടു എ​ന്നൊ​ക്കെ​യാ​ണ് അ​ന്‍​സി​ബ​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍. ന​ടി രാ​ജി വ​ച്ച​തി​നെ കു​റി​ച്ച​ട​ക്കം പ​റ​ഞ്ഞാ​ണ് ടി​നി പ്ര​തി​ക​രി​ച്ച​ത്.

ഒ​രു മോ​ശ​മാ​യി​ട്ടു​ള്ള പ്ര​വ​ര്‍​ത്ത​ന​വും എ​ന്റ​ടു​ത്തു നി​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ഫെ​ബ്രു​വ​രി 21ന് ​ആ​ണ് രാ​ജി​ക്ക​ത്ത് വ​ന്ന​ത്. ഫെ​ബ്രു​വ​രി 22ന് ​രാ​ജി വ​യ്ക്ക​രു​ത് ജ​ന​റ​ല്‍ മീ​റ്റിം​ഗ് വ​രെ കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് മെ​യി​ല്‍ വ​ന്നു. മാ​ര്‍​ച്ച് ര​ണ്ടി​ന് ന​ട​ന്ന എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മീ​റ്റിം​ഗി​ല്‍ രാ​ജി വ​ച്ച​ത് പ​റ​ഞ്ഞി​ട്ടി​ല്ല. മെ​യ് 12ന് ​ആ​ണ് രാ​ജി വ​ച്ചെ​ന്ന് പ​റ​ഞ്ഞ​ല്ലോ എ​ന്ന് പ​റ​ഞ്ഞ​ത്.

സ്വ​ന്ത​മാ​യ തി​ര​ക്കു​ക​ള്‍ കാ​ര​ണ​മാ​ണ് രാ​ജി വ​ച്ച​ത് എ​ന്നാ​ണ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി യോ​ഗം ന​ട​ക്കു​ന്ന​തി​നി​ടെ വി​ളി​ച്ച​പ്പോ​ള്‍ പ​റ​ഞ്ഞ​ത്. ഇ​ന്ന് ഇ​വി​ടെ മെ​ഡി​ക്ക​ല്‍ ക്യാ​മ്പ് ന​ട​ക്കു​മ്പോ​ഴാ​ണ് പെ​ട്ടെ​ന്ന് പൊ​ട്ടി​ത്തെ​റി പോ​ലെ ഇ​ത് വ​ന്ന​ത്. സ്‌​റ്റേ​ജ് ഷോ ​ന​ട​ക്കു​മ്പോ​ള്‍ അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും ചീ​ത്ത വി​ളി​ച്ചി​ട്ടു​ണ്ടാ​കും. അ​ല്ലാ​തെ വ്യ​ക്തി​പ​ര​മാ​യി ഒ​ന്നു​മി​ല്ല. ഞാ​ന്‍ ഇ​ങ്ങ​നെ വി​ളി​ച്ചു​വെ​ന്ന് വേ​റെ ആ​ള് പ​റ​ഞ്ഞു​വെ​ന്ന് പ​റ​ഞ്ഞു.

ഞാ​ന്‍ അ​ങ്ങ​നെ വി​ളി​ച്ചി​ട്ടി​ല്ല. എ​ന്‍റെ കൂ​ട്ടു​കാ​ര് മൊ​ത്തം മു​സ​ല്‍​മാ​ന്‍​മാ​രാ. പ​രാ​തി വ​ര​ണ്ട ആ​വ​ശ്യം എ​ന്താ​ണെ​ന്ന് എ​നി​ക്ക​റി​യി​ല്ല. എ​ല്ലാം മൊ​ത്ത​ത്തി​ല്‍ കൂ​ട്ടി​കി​ഴി​ച്ച് നോ​ക്കി​യാ​ല്‍ നി​ങ്ങ​ള്‍​ക്ക് മ​ന​സി​ലാ​കും. ഈ ​പ​റ​യു​ന്ന​യാ​ള്‍ എ​ന്‍റെ സ​ഹോ​ദ​രി​യെ പോ​ലെ​യാ​യി​രു​ന്നു. ഞ​ങ്ങ​ള്‍ ഒ​ന്നി​ച്ച് പ്ര​വ​ര്‍​ത്തി​ച്ച​താ​ണ്.

ഞാ​ന്‍ അ​ങ്ങ​നെ വി​ളി​ച്ചു​വെ​ന്ന് പ​റ​യു​ന്ന​തി​ന് തെ​ളി​വ് വേ​ണം. മ​മ്മൂ​ക്ക​യാ​ണ് എ​ന്നെ സി​നി​മ​യി​ല്‍ കൊ​ണ്ടു​വ​ന്ന​ത്. ഞാ​ന്‍ മി​മി​ക്രി​ക്കാ​രാ​നാ അ​തി​ല്‍ ജാ​തി​യും മ​ത​വു​മി​ല്ല. അ​തൊ​ന്നും എ​നി​ക്ക​റി​യി​ല്ല. ഈ ​പ്ര​ശ്‌​ന​ങ്ങ​ള്‍ ടാ​ര്‍​ഗ​റ്റ​ഡ് ആ​ണ് എ​ന്ന് ടി​നി ടോം ​പ​റ​ഞ്ഞു.

Movies

'ജിഹാദി എന്ന് വിളിച്ചു, അവിഹിത കഥകളുണ്ടാക്കുന്നു': 'അമ്മ'യില്‍ നിന്നു രാജി വയ്ക്കാന്‍ കാരണം ടിനി ടോം എന്ന് അന്‍സിബ

കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്നും താന്‍ രാജി വയ്ക്കാന്‍ കാരണം നടന്‍ ടിനി ടോം ആണെന്ന് നടി അന്‍സിബ ഹസന്‍. താന്‍ ആരോട് സംസാരിച്ചാലും അവിഹിത കഥകളുണ്ടാക്കുമെന്നും തന്നെ ജിഹാദിയെന്ന് വിളിച്ചതായുമാണ് അന്‍സിബ പറയുന്നത്.

താന്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന് സംഘടനയിലെ മറ്റ് അംഗങ്ങളുടെ മുന്നില്‍ വച്ച് പറഞ്ഞു. ഇക്കാര്യം കേട്ട നടി നീന കുറുപ്പ് ആണ് തന്നോട് പറഞ്ഞത്. തന്നെ മതതീവ്രവാദിയാക്കാന്‍ നിരന്തരം ശ്രമിച്ചു. താന്‍ എതിരില്ലാതെ ജോയിന്‍റ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട മുതലാണ് ആരോപണങ്ങള്‍ തുടങ്ങിയത്.

ടിനി ടോമിന്‍റെ ഡ്രൈവറെ അടക്കം ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു. താന്‍ ആരോട് സംസാരിച്ചാലും അവിഹിത കഥകള്‍ ഉണ്ടാക്കാന്‍ ശ്രമിച്ചു. മുന്‍ ജോയിന്‍റ് സെക്രട്ടറിയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിച്ചു. സെക്രട്ടറിക്കെതിരെ ടിനി ടോം മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതാണ് തനിക്കെതിരെ നടന്‍ തിരിയാന്‍ കാരണമായത്.

ഇത്രയും കാലം ഒന്നും പറയാതെയിരുന്നത് സിനിമയില്‍ നിന്നും പുറത്താക്കുമെന്ന് പേടിച്ചാണെന്നും അന്‍സിബ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാല്‍ ഈ വിഷയത്തില്‍ ടിനി ടോം ഇതുവരെ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങളുടെ കോള്‍ എടുക്കുകയോ വിശദീകരണം നല്‍കുകയോ ചെയ്തിട്ടില്ല.

അതേസമയം, അന്‍സിബ ഫെബ്രുവരിയില്‍ രാജി വച്ചതായാണ് മേയ് മാസം ആദ്യം നടന്ന അമ്മ യോഗത്തിന് ശേഷം പ്രസിഡന്‍റ് ശ്വേത മേനോന്‍ പ്രതികരിച്ചത്. വ്യക്തിപരമായ തിരക്കുകള്‍ കാരണം രാജി വച്ചുവെന്നായിരുന്നു വിശദീകരണം.

Movies

തെ​രു​വ് നാ​യ​യെ​പോ​ലെ ഇ​റ​ക്കി​വി​ട്ടു, ഒ​രു ദി​വ​സം ഉ​ണ്ടാ​ക്കു​ന്ന​ത് 5000 രൂ​പ: അ​ലി​ൻ ജോ​സി​നെ പ്ര​ശം​സി​ച്ച് ടി​നി ടോം

അ​ലി​ന്‍ ജോ​സ് പെ​രേ​ര​യെ പ്ര​ശം​സി​ച്ച് ന​ട​ൻ ടി​നി ടോം. ​സ്വ​ന്ത​മാ​യി വ​ഴി​വെ​ട്ടി വ​ന്ന​വ​നാ​ണ് അ​ലി​ൻ ജോ​സ് എ​ന്നും ഒ​രു ദി​വ​സം അ​വ​ൻ ഉ​ണ്ടാ​ക്കു​ന്ന​ത് അ​യ്യാ​യി​രം രൂ​പ​യ്ക്കു മു​ക​ളി​ലാ​ണെ​ന്നും ടി​നി പ​റ​യു​ന്നു.

അ​ലി​ന്‍ ഉ​ദ്ഘാ​ട​ക​നാ​കു​ന്ന ആ​ശു​പ​ത്രി​യു​ടെ പോ​സ്റ്റ​ർ പ​ങ്കു​വ​ച്ചാ​യി​രു​ന്നു ന​ട​ന്‍റെ കു​റി​പ്പ്.

''അ​ലി​ന്‍ ജോ​സ് പെ​രേ​ര, യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ സ്വ​ന്ത​മാ​യി വ​ഴി​വെ​ട്ടി വ​ന്ന​വ​ന്‍. എ​ന്നെ ഞ​ട്ടി​ച്ച പോ​സ്റ്റ​ര്‍ ആ​ണി​ത് അ​ലി​ന്‍ ജോ​സ് പെ​രേ​ര. യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ പ​ഠി​ക്കേ​ണ്ട ഒ​രു വി​ഷ​യ​മാ​ണി​ത്. ര​ണ്ട് വ​രി എ​നി​ക്ക് രേ​ഖ​പ്പെ​ടു​ത്ത​ണം എ​ന്ന് തോ​ന്നി. പ​ല​രും പ​റ​യു​മാ​യി​രി​ക്കും എ​നി​ക്ക് എ​ന്താ വ​ട്ടാ​ണോ എ​ന്ന്, പ​റ​യു​ന്ന​വ​ര്‍ പ​റ​യ​ട്ടേ.

ഇ​വ​രെ കു​റി​ച്ച് എ​ഴു​താ​നും ആ​രെ​ങ്കി​ലും വേ​ണ്ടേ. ഞാ​ന്‍ പ​റ​യാ​നു​ള്ള​ത് പ​റ​യാ​റു​ണ്ട്. പ​ല സ്ഥ​ല​ങ്ങ​ളി​ലും അ​വ​സ​രം കി​ട്ടാ​തെ അ​വ​സാ​നം ന​മ്മു​ടെ​യൊ​ക്കെ ഭാ​ഷ​യി​ല്‍ പ​റ​യു​ന്ന കോ​പ്രാ​യ​ങ്ങ​ള്‍ കാ​ണി​ച്ചു കാ​ണി​ച്ചു ദാ ​ഇ​പ്പോ​ള്‍ ഒ​രു ഹോ​സ്പി​റ്റ​ലി​ന്‍റെ ഉ​ദ്ഘാ​ട​ക​ന്‍ വ​രെ ആ​യി​രി​ക്കു​ന്നു.

അ​ലി​നെ തെ​റി പ​റ​യു​ന്ന​വ​ര്‍ ഒ​ന്നോ​ര്‍​ക്കു​ക എ​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​വ​ന്‍ ഒ​രു ദി​വ​സം കു​റ​ഞ്ഞ​ത് 5000 രൂ​പ​യെ​ങ്കി​ലും ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. നി​ങ്ങ​ളോ? ഒ​രു ക​ല്യാ​ണ വീ​ട്ടി​ല്‍ വി​ളി​ച്ചി​ട്ട് ഒ​രു തെ​രു​വ് നാ​യ​യെ​പോ​ലെ അ​പ​മാ​നി​ച്ചു ഇ​റ​ക്കി വി​ടു​ന്ന​ത് ക​ണ്ടി​ട്ട് എ​ന്റെ ക​ണ്ണ് നി​റ​ഞ്ഞി​ട്ടു​ണ്ട്.

അ​ലി​ന്‍ ദേ​ശ​ദ്രോ​ഹം ചെ​യ്തി​ട്ടു​ണ്ടോ ഏ​തെ​ങ്കി​ലും മോ​ഷ്ടി​ച്ചി​ട്ടു​ണ്ടോ, ആ​രെ​യെ​ങ്കി​ലും പീ​ഡി​പ്പി​ച്ചി​ട്ടി​ണ്ടോ? നി​ങ്ങ​ള്‍​ക്ക് അ​വ​നെ ഇ​ഷ്ട​മ​ല്ലെ​ങ്കി​ല്‍ അ​വ​നെ കാ​ണ​ണ്ട. വേ​ണെ​മെ​ങ്കി​ല്‍ വി​മ​ര്‍​ശി​ച്ചോ എ​ന്തി​നാ​ണ് അ​വ​നെ ഉ​പ​ദ്ര​വി​ക്കു​ന്ന​ത്? അ​വ​നും ഒ​രു ജീ​വി​യ​ല്ലേ, ഭൂ​മി​യു​ടെ അ​വ​കാ​ശി​യ​ല്ലേ എ​ന്തെ​ങ്കി​ലും കാ​ണി​ച്ചു ജീ​വി​ക്ക​ട്ടെ.

പ​ക്ഷെ അ​വ​നും ലോ​കം അ​റി​യു​ന്ന ഒ​രു സെ​ലി​ബ്രി​റ്റി​യാ​യി​രി​ക്കു​ന്നു. നി​ങ്ങ​ളോ? കു​റേ കാ​ലം ക​ഴി​ഞ്ഞു തി​രി​ഞ്ഞു നോ​ക്കു​മ്പോ​ള്‍ പ​റ​ഞ്ഞ തെ​റി​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും ബാ​ക്കി. ഉ​ള്ള സ​മ​യം നി​ങ്ങ​ള്‍ നി​ങ്ങ​ളെ തെ​ളി​യി​ക്കാ​ന്‍ ശ്ര​മി​ക്കൂ. മെ​റ്റ എ​ഐ​യി​ല്‍ അ​ലി​ന്‍ ജോ​സ് പെ​രേ​ര എ​ന്ന് ടൈ​പ്പ് ചെ​യ്തു നോ​ക്കൂ, യ​ഥാ​ര്‍​ത്ഥ​ത്തി​ല്‍ ഒ​റ്റ​യ്ക്ക് വ​ഴി വെ​ട്ടി വ​ന്ന​വ​ന്‍.''

Movies

സ​തീ​ശേ​ട്ട​നു​മാ​യി പ​ഠി​ക്കു​മ്പോ​ള്‍ മു​ത​ലു​ള്ള ബ​ന്ധം, പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ പി​ന്തു​ണ ന​ല്‍​കി​യ വ്യ​ക്തി: ടി​നി ടോം

നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നു​മാ​യു​ള്ള ബ​ന്ധ​ത്തെ കു​റി​ച്ച് പ​റ​ഞ്ഞ് ന​ട​ന്‍ ടി​നി ടോം. ​പ​ഠി​ക്കു​ന്ന കാ​ലം മു​ത​ലു​ള്ള ബ​ന്ധ​മാ​ണ് വി.​ഡി​യു​മാ​യി ഉ​ള്ള​തെ​ന്ന് ടി​നി ടോം ​മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങു​ന്ന​തി​ന് മു​മ്പ് ആ​ലു​വ ദേ​ശ​ത്തെ വീ​ട്ടി​ലെ​ത്തി ടി​നി ടോ​മും ഇ​ട​വേ​ള ബാ​ബു​വും വി.​ഡി. സ​തീ​ശ​നെ സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

ഞ​ങ്ങ​ളൊ​ക്കെ നോ​ര്‍​ത്ത് പ​റ​വൂ​രി​ല്‍ ജ​നി​ച്ചു വ​ള​ര്‍​ന്നി​ട്ടു​ള്ള ആ​ള്‍​ക്കാ​രാ​ണ്. ഞാ​ന്‍ പ​ഠി​ക്കു​ന്ന കാ​ലം തൊ​ട്ടു​ള്ള ബ​ന്ധ​മാ​ണ് സ​തീ​ശേ​ട്ട​നു​മാ​യി. യൂ​ണി​വേ​ഴ്‌​സി​റ്റി യൂ​ത്ത് ഫെ​സ്റ്റ​വ​ലി​ല്‍ മു​ത​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ വൊ​ള​ന്‍റി​യ​റാ​യി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. എ​ന്‍റെ സീ​നി​യ​റാ​യി​ട്ട് ഞാ​ന്‍ ക​ണ്ടി​ട്ടു​ള്ള​യാ​ളാ​ണ്.

പാ​ര്‍​ട്ടി പ​ര​മാ​യി​ട്ട് അ​ല്ലാ​തെ പ​ല വ്യ​ക്തി​പ​ര​മാ​യ പ്ര​ശ്‌​ന​ങ്ങ​ളി​ലും പി​ന്തു​ണ ന​ല്‍​കി​യി​ട്ടു​ള്ള ആ​ളാ​ണ്. ഒ​റ്റ​യ​ടി​ക്ക​ല്ല, പ​ടി പ​ടി​യാ​യി ഇ​വി​ടെ വ​രെ എ​ത്തി​യ ആ​ളാ​ണ്. ഇ​വി​ടം വ​രെ എ​ത്തി​യ​തി​ല്‍ വ​ലി​യ സ​ന്തോ​ഷം എ​ന്ന് ടി​നി ടോം ​പ​റ​ഞ്ഞു.

പ​ഴ​യ ബ​ന്ധ​ങ്ങ​ള്‍ വ​ച്ചാ​ണ് കാ​ണാ​ന്‍ എ​ത്തി​യ​തെ​ന്നും സി​നി​മ​യു​ടെ പ്ര​ശ്‌​ന​ങ്ങ​ള്‍ സം​ബ​ന്ധി​മ​ച്ച് സം​സാ​രി​ക്കാ​മെ​ന്ന് പ​റ​ഞ്ഞി​ട്ടു​ണ്ട് എ​ന്നാ​ണ് വി.​ഡി​യെ ക​ണ്ട ശേ​ഷം ഇ​ട​വേ​ള ബാ​ബു പ്ര​തി​ക​രി​ച്ച​ത്. അ​തേ​സ​മ​യം, ഇ​ന്ന് രാ​വി​ലെ 9.55ന്‍റെ ഇ​ന്‍​ഡി​ഗോ ഫ്ലൈ​റ്റി​നാ​ണ് വി.​ഡി. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് മ​ട​ങ്ങി​യ​ത്.

പ്ര​വ​ര്‍​ത്ത​ക​ര്‍ മാ​ത്ര​മ​ല്ല, അ​ടു​പ്പ​മു​ള്ള​വ​രും നാ​ട്ടു​കാ​രും അ​ട​ക്കം ഒ​രു​പാ​ട് പേ​രാ​ണ് പു​ല​ര്‍​ച്ചെ അ​ഞ്ചു മു​ത​ല്‍ ത​ന്നെ സ​തീ​ശ​ന്റെ വീ​ട്ടി​ലെ​ത്തി​യ​ത്.

ആ​ലു​വ ദേ​ശ​ത്തെ വീ​ട്ടി​ലും നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​ന്‍ വ​ലി​യ തി​ര​ക്കാ​യി​രു​ന്നു. നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തെ വ​ര​വേ​റ്റ​ത് പോ​ലെ ത​ന്നെ ആ​ഘോ​ഷ​ത്തോ​ടെ​യാ​ണ് യാ​ത്ര​യാ​ക്കി​യ​തും.

Movies

ജീ​വി​ത​ത്തി​ൽ ഒ​രി​ട​ത്തും വി​ജ​യി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രാ​ണ് നെ​ഗ​റ്റി​വി​റ്റി പ​റ​യു​ന്ന​ത്; പ്രേം​ന​സീ​ർ വി​വാ​ദ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ടി​നി ടോം

പ്രേം ന​സീ​റി​നെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യെ​ന്ന സം​വി​ധാ​യ​ക​ൻ എം.​എ. നി​ഷാ​ദി​ന്‍റെ ആ​രോ​പ​ണ​ത്തി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി ന​ട​ൻ ടി​നി ടോം.

​താ​ൻ എ​പ്പോ​ഴോ  പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വ​ള​ച്ചൊ​ടി​ച്ച് ഇ​ങ്ങ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ന്നും പ്രേം​ന​സീ​റി​നെ​പ്പോ​ലു​ള്ള ലെ​ജ​ന്‍റു​ക​ളെ അ​പ​മാ​നി​ക്കു​ന്ന രീ​തി​യി​ൽ ഒ​രി​ക്ക​ലും താ​ൻ സം​സാ​രി​ക്കി​ല്ലെ​ന്നും ടി​നി ടോം ​പ​റ​ഞ്ഞു. ഒ​രു ഓ​ൺ​ലൈ​ൻ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. 

‘ഞാ​ൻ നാ​ട്ടി​ൽ പോ​ലു​മി​ല്ലാ​ത്ത സ​മ​യ​ത്താ​ണ് ഓ​രോ ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​ത്. പ്രേം​ന​സീ​ർ സാ​റൊ​ക്കെ ലെ​ജ​ന്‍റ്സ് അ​ല്ലേ ? അ​വ​രെ​ക്കു​റി​ച്ചൊ​ക്കെ മോ​ശ​മാ​യി ആ​രെ​ങ്കി​ലും പ​റ​യു​മോ ? ഞാ​ൻ നേ​രി​ട്ട് കാ​ണു​ക കൂ​ടി ചെ​യി​തി​ട്ടി​ല്ലാ​ത്ത​വ​രാ​ണ് അ​വ​രൊ​ക്കെ. 

ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രെ​ക്കു​റി​ച്ച് പോ​ലും ഞാ​ൻ മോ​ശ​മാ​യി സം​സാ​രി​ക്കി​ല്ല. ന​സീ​ർ സാ​റി​നെ അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള വാ​ക്കു​ക​ളൊ​ന്നും ഒ​രി​ക്ക​ലും പ​റ​യി​ല്ല. 
അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​നു​മാ​യൊ​ക്കെ ന​ല്ല അ​ടു​പ്പ​മു​ള്ള​യാ​ളാ​ണ് ഞാ​ൻ. മു​മ്പ് എ​പ്പോ​ഴോ പ​റ​ഞ്ഞ കാ​ര്യ​മാ​ണ് ഇ​പ്പോ​ൾ എ​ടു​ത്ത് വ​ള​ച്ചൊ​ടി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​ൻ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളെ ദു​ർ​വ്യാ​ഖ്യാ​നി​ക്കു​ക​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്.

സി​നി​മ​യു​ടെ ലൈം​ലൈ​റ്റി​ൽ നി​ന്ന് മാ​റു​മ്പോ​ഴു​ണ്ടാ​കു​ന്ന ക​ഷ്ട​പ്പാ​ടു​ക​ളെ​ക്കു​റി​ച്ച് മ​ണി​യ​ൻ​പി​ള്ള രാ​ജു​വും ഇ​ന്ന​സെ​ന്‍റു​മൊ​ക്കെ  ഒ​രു​പാ​ട് പ​റ​ഞ്ഞ് കേ​ട്ടി​ട്ടു​ണ്ട്. ആ ​ക​ഥ​ക​ളൊ​ക്കെ ഉ​ള്ളു​ല​യ്ക്കു​ന്ന​താ​ണ്.

കാ​മ​റ​യ്ക്ക് മു​ന്നി​ൽ വ​രാ​ൻ ക​ഴി​യാ​തെ പോ​യ ഒ​രു​പാ​ട് പേ​രു​ടെ ക​ഥ അ​വ​രൊ​ക്കെ പ​റ​ഞ്ഞ് എ​നി​ക്ക് അ​റി​യാം. ആ ​അ​വ​സ്ഥ പ​റ​യാ​നേ ശ്ര​മി​ച്ചി​ട്ടു​ള്ളൂ. ഒ​രി​ക്ക​ലും ഒ​രു ലെ​ജ​ന്‍റി​നെ അ​പ​മാ​നി​ക്കി​ല്ല.’ ടി​നി പ​റ​ഞ്ഞു.

കാ​ര്യ​ങ്ങ​ളെ വ​ള​ച്ചൊ​ടി​ക്കു​ന്ന​വ​രാ​ണ് ചീ​പ്പ് പ​ബ്ലി​സി​റ്റി ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ജീ​വി​ത​ത്തി​ൽ ഒ​രി​ട​ത്തും വി​ജ​യി​ക്കാ​ൻ ക​ഴി​യാ​ത്ത ഫ്ര​സ്ട്രേ​റ്റ​ഡാ​യ ആ​ളു​ക​ൾ ഇ​ങ്ങ​നെ എ​പ്പോ​ഴും നെ​ഗ​റ്റി​വി​റ്റി പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കും. 

അ​വ​ർ​ക്ക് പ​ബ്ലി​സി​റ്റി​ക്ക് വേ​റെ വ​ഴി​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. എ​നി​ക്ക് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ല്ല പ​ബ്ലി​സി​റ്റി​യാ​ണു​ള്ള​ത്, എ​നി​ക്ക് ചീ​പ്പ് പ​ബ്ലി​സി​റ്റി​യു​ടെ ആ​വ​ശ്യ​മി​ല്ല. അ​ന്ത​രീ​ക്ഷ​ത്തി​ൽ 3000 കോ​ടി രോ​ഗാ​ണു​ക്ക​ളു​ണ്ടെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. 

അ​തി​ലൊ​ന്നാ​യി മാ​ത്ര​മേ ഇ​ങ്ങ​നെ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ക്കു​ന്ന​വ​രെ ഞാ​ൻ കാ​ണു​ന്നു​ള്ളൂ. ആ ​രോ​ഗാ​ണു ന​മ്മ​ൾ​ക്കേ​ൽ​ക്കാ​ത്ത​ത് ന​മ്മു​ടെ പോ​സി​റ്റി​വി​റ്റി കാ​ര​ണ​മാ​ണ്. ന​മ്മ​ൾ ആ​രെ​യും വേ​ദ​നി​പ്പി​ക്കാ​നോ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്താ​നോ നി​ൽ​ക്കാ​റി​ല്ല. മ​റ്റു​ള്ള​വ​രു​ടെ സ​ന്തോ​ഷ​മാ​ണ് ന​മ്മു​ടെ മു​ൻ​ഗ​ണ​ന. അ​തു​കൊ​ണ്ടു​ത​ന്നെ പോ​സി​റ്റീ​വാ​യ കാ​ര്യ​ങ്ങ​ൾ മാ​ത്ര​മേ സം​സാ​രി​ക്കാ​ൻ ശ്ര​മി​ക്കാ​റു​ള്ളൂ. 

എ​ന്നെ മ​ന​പ്പൂ​ർ​വം ക​രി​വാ​രി​ത്തേ​യ്ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്ക് സ​ർ​വേ​ശ്വ​ര​ൻ തി​രി​ച്ചു കൊ​ടു​ക്കു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​യാ​ളാ​ണ് ഞാ​ൻ. ക​ർ​മ എ​ന്നൊ​ന്നു​ണ്ട്.  എ​ന്നും പ്രാ​ർ​ത്ഥ​ന​യോ​ടെ ജീ​വി​തം തു​ട​ങ്ങു​ന്ന​യാ​ളാ​ണ് ഞാ​ൻ.

അ​തി​ന്‍റെ അ​നു​ഗ്ര​ഹം എ​ന്നും എ​ന്‍റെ​യൊ​പ്പ​മു​ണ്ട്. നെ​ഗ​റ്റി​വി​റ്റി പ​ട​ച്ചു​വി​ടു​ന്ന​വ​ർ അ​ത് ചെ​യ്യ​ട്ടേ. എ​ന്നെ​യ​ത് ബാ​ധി​ക്കി​ല്ല. ഇ​തി​ന്‍റെ പേ​രി​ൽ ത​ള​രു​ക​യു​മി​ല്ല. പ​റ​യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ ഇ​നി​യും പ​റ​യും. അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം എ​ന്നൊ​ന്ന് ഉ​ണ്ട​ല്ലോ. ഇ​പ്പോ​ൾ ന​മ്മ​ൾ സി​നി​മാ​ക്കാ​ർ സ​മ​രം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​തും അ​തി​ന് വേ​ണ്ടി​യാ​ണ​ല്ലോ. ആ​രെ​യും ഭ​യ​ന്ന് ജീ​വി​ക്കി​ല്ല.'' ടി​നി ടോം ​കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up